HIGHLIGHTS : ദില്ലി:പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നരേന്ദ്ര മോഡിയേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ എല്‍കെ അദ്വാനിയാണെന്ന്
ദില്ലി:പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നരേന്ദ്ര മോഡിയേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ എല്‍കെ അദ്വാനിയാണെന്ന് ജെഡിയു വക്താവ് ദേവേഷ് ചന്ദ്രഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡി നില്‍ക്കുന്നതിനെതിരെ കടുത്തയെതിര്‍പ്പുമായി ജെഡിയു നേരത്തെ രംഗത്തെത്തിയിരുന്നു. കൂടാതെ മോഡിയെ സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ എന്‍ഡിഎക്കുള്ള പിന്തുമ പിന്‍വലിക്കുമെന്നും ജെഡിയു മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്‍ഡിഎയുടെ പ്രധാനമന്ത്രിയാക്കേണ്ടത് ഒരു മതേതര നേതാവായിരിക്കണമെന്നാണ് ജെഡിയുവിന്റെ നിലപാട്. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു ബിജെപിയുടെ മേല്‍ സമ്മര്‍ദ്ദം തുടരുകയാണ്.