മോഡിയും ബിജെപിയും വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വ്വേഫലം.

ദില്ലി: ഗുജറാത്ത് രാഷ്ട്രീയം നരേന്ദ്ര മോഡിക്കുചുറ്റും കറങ്ങുമെന്ന് സൂചിപ്പിക്കുന്ന തിരഞ്ഞെടുപ്പ് സര്‍വ്വേഫലങ്ങള്‍ പുറത്തുവന്നു. സിഎന്‍എന്‍ ഐബിഎന്നിനും വീക്കിനും വേണ്ടി സിഎസ് ഡിഎസ്സ് ഗുജറാത്തില്‍ നടത്തിയ പോസ്റ്റ് പോള്‍ തിരഞ്ഞെടുപ്പ് സര്‍വ്വേയില്‍ മൂന്നാം തവണയും നരേന്ദ്രമോഡി അധികാരത്തിലെത്തുമെന്ന് സൂചന.

ആദ്യഘട്ട പോളിങ് നടന്ന 87 സീറ്റുകളില്‍ 53 മുതല്‍ 63 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് സര്‍വ്വേഫലം സൂചിപ്പിക്കുന്നത്. 13 – 27 എന്ന നിലയില്‍ കോണ്‍ഗ്രസ് സീറ്റ് നേടുമെന്നും ചെറുകക്ഷികള്‍ മൂന്നു മുതല്‍ 9 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേയില്‍ സൂചിപ്പിക്കുന്നത്.

വോട്ടിങ് ശതമാനത്തെ കുറിച്ച് സര്‍വ്വേ പറയുന്നത് 45ശതമാനം വോട്ട് ബിജെപി നേടുമെന്നും 33 ശതമാനം കോണ്‍ഗ്രസും ബാക്കി 22 ശതമാനം മറ്റുള്ളവരും നേടുമെന്നാണ്.

സൗരാഷ്ട്ര മേഖലയില്‍ ശക്തരായ മുന്‍ മുഖ്യമന്ത്രി കേശുബായ് പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി 12 ശതമാനം വോട്ടുകള്‍ നേടുമന്നൊണ് സര്‍വ്വേ വിലയിരുത്തുന്നത്.

Share news
error: Content is protected !!
Scroll to Top