മൈക്കല്‍ ജാക്‌സന്റെ മാതാവിനെ കാണാനില്ലെന്ന് പരാതി.

മൈക്കല്‍ ജാക്‌സന്റെ മാതവ് 82 വയസ്സുളള കാതറീനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ജാക്‌സണ്‍ന്റെ മകള്‍ പാരീസ് ജാക്‌സനാണ് തന്റെ മുത്തശ്ശിയെ കാണാനില്ലെന്ന് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

കാതറീന്‍ ഇവരുടെ മകളായ റെയ്ബീരിയക്കൊപ്പം അരിസോണയിലാണ് താമസിച്ചിരുന്നത്. ജാക്‌സണ്‍ന്റെ മൂന്നു കുട്ടികളുടെയും ചുമതല ഇവര്‍ക്കാണ്. കാതറീന്‍ അഭിഭാഷകരെ കാണാന്‍ പോയതാണെന്നായിരുന്നു കുടുംബാംഗങ്ങള്‍ കരുതിയത്. എന്നാല്‍ ഞായറാഴ്ച വൈകിയും ഇവരെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ജാക്‌സണ്‍ന്റെ മൂന്ന് മക്കളും കുടുംബാംഗങ്ങള്‍ക്കൊപ്പം സുക്ഷിതരാണ്.

Share news
error: Content is protected !!
Scroll to Top