HIGHLIGHTS : പാമ്പെന്നും കേള്‍ക്കുമ്പോള്‍ തന്നെ ഒട്ടുമിക്കപേര്‍ക്കും പേടിയാണ് എന്നാല്‍ അത് വിഷം കൂടിയ

പാമ്പെന്നും കേള്‍ക്കുമ്പോള്‍ തന്നെ ഒട്ടുമിക്കപേര്‍ക്കും പേടിയാണ് എന്നാല്‍ അത് വിഷം കൂടിയ മൂര്‍ഖനായാലോ ? പേടി ഇരട്ടിക്കും സംശയമില്ലല്ലോ… ഇത് കഥയും സിനിമയുമൊന്നു മല്ല കഴിഞ്ഞ ദിവസം നേപ്പാളില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. കടിച്ച മൂര്‍ഖന്‍ പാമ്പിനെ ഒരാള്‍ തിരിച്ചു കടിച്ചു കൊന്നിരിക്കുന്നു.
കാഠ്മണ്ഡുവിലെ ഒരു ഗ്രാമത്തിലാണ് നാട്ടുകാരം ഞെട്ടിച്ച ഈ സംഭവം നടന്നത്. മൊഹമ്മദ് സാല്‍മോ മിയ എന്നയാളെയാണ് മൂര്‍ഖന്‍കടിച്ചത്്. പാടത്തുവച്ച് പാമ്പിന്റെ കടിയേറ്റ സാല്‍മോമിയ കോപത്തോടെ പാമ്പിനു പിന്നാലെ ഓടി പാമ്പിനെ പിടികൂടുകയും തന്റെ അരിശം തീരുന്നതുവരെ കടിച്ച്് കൊല്ലുകയുമായിരുന്നു.
പാമ്പിനെ കൊന്ന ശേഷമാണ് സാല്‍മോമിയ ആശുപത്രിയില്‍ ചികിത്സ തേടിയത്.