മൂന്നിയൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് വിജയിച്ചു

തിരൂരങ്ങാടി:  മൂന്നിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന് തിളക്കമാര്‍ന്ന വിജയം.. പടിക്കല്‍ സൗത്ത് വാര്‍ഡില്‍ മുസ്ലീംലീഗിലെ കെടി അബ്ദുറഹീം 36 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അബ്ദുറഹീമിന് 532 വോട്ടാണ് ലഭിച്ചത്.
ജനകീയമുന്നണി സ്ഥാനാര്‍ത്ഥി എപി അ.യ്യൂബിനെയാാണ് റഹീം തോല്‍പ്പിച്ചത്.അയ്യൂബിന് 496 വോട്ടാണ് ലഭിച്ചത്.
വളരെ ആവേശകരമായ മത്സരമാണ് ഇവിടെ നടന്നത്. മുസ്ലീംലീഗിനെ കോണ്‍ഗ്രസ്, സിപിഎം, പിഡിപി,ഐഎന്‍എല്‍, എന്നിവര്‍ ഒരുമിച്ച ജനകീയമുന്നണി.യാണ് നേരിട്ടത്.
ലീഗ് മെമ്പറായിരുന്ന മെഹബൂബ് രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ മുസ്ലീലീഗ് ഭരിക്കുന്ന മൂന്നിയൂരില്‍ കക്ഷിനില മുസ്ലീംലീഗ് 20 എല്‍ഡിഎഫ് 3 ആണ്.

മുന്നിയൂരില്‍ മുസ്ലീംലീഗ് ആഹ്ലാദപ്രകടനം നടത്തി.

Share news
error: Content is protected !!
Scroll to Top