HIGHLIGHTS : ഇടുക്കി: മൂന്നാറില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക മറിഞ്ഞു. അപകടത്തില്‍ 20 പേര്‍ക്ക്
ഇടുക്കി: മൂന്നാറില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക മറിഞ്ഞു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടുമ്പന്‍ചോല കല്ലുംപാലം വിജയമാത സ്‌കൂളിന്റെ ബസ്സാണ് മറിഞ്ഞത്. മൂന്നാറിനടുത്ത് ഗ്യാപ് റോഡില്‍വെച്ചാണ് സ്‌കൂള്‍ ബസ് 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.
അപകടസമയത്ത് ബസ്സില്‍ 50 പേര്‍ ഉണ്ടായിരുന്നു. അവധി ദിവസമായതിലാല്‍ മറയൂരിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. വിജയ് മാതാ സ്‌കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

എതിരെ വന്ന വാഹനത്തിന് സൈഡുകൊടുത്തപ്പോഴാണ് ബസ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ടവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.