HIGHLIGHTS : അഹമ്മദാബാദ്/ ഷിംല: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ആദ്യ ഫലങ്ങള്‍ പുറത്തുവന്നു
അഹമ്മദാബാദ്/ ഷിംല: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ആദ്യ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങുമ്പോള്‍ യഥാക്രമം ബിജെപിയും കോണ്‍ഗ്രസും ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു.
ബിജെപി 113 സീറ്റിലും കോണ്‍ഗ്രസ് 63 സീറ്റിലും കേശുഭായ് പട്ടേലിന്റെ പാര്‍ട്ടി രണ്ടു സീറ്റിലു മറ്റുള്ളവര്‍ നാലു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ഹിമാചല്‍പ്രദേശില്‍ ഇലക്ഷന്‍ നടന്ന 68 സീറ്റില്‍ 37 ലും കോണ്‍ഗ്രസ്സാണ് ലീഡ് ചെയ്യുന്നത്. ബിജെപി 25 സീറ്റിലു മറ്റുള്ളവര്‍ 6 സീറ്റിലും ലീഡ് ചെയ്യുന്നു.
മൂന്നാം തവണയും മോഡിതന്നെ ഗുജറാത്തില്‍ അധികാരത്തില്‍ എത്തുമെന്നാണ് സൂചന. മണിനഗര്‍ സീറ്റില്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിനെ 75000 വോട്ടുകള്‍ക്കാണ് മോഡി തോല്‍പ്പിച്ചത്.
ഹിമാചലിലും നിലവിലെ മുഖ്യമന്ത്രി പികെ ധൂമല്‍ വിജയമുറപ്പിച്ചുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങും വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.