HIGHLIGHTS : കൊല്‍ക്കത്ത: മൂന്നാം ഭാര്യ തന്റെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം
കൊല്‍ക്കത്ത: മൂന്നാം ഭാര്യ തന്റെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അരിവാളുപയോഗിച്ച് മുറിച്ചുകളഞ്ഞു. ഭര്‍ത്താവിന്റെ ആദ്യഭാര്യയുമായുള്ള ബന്ധം തുടര്‍ന്നത് തടയാനാണ് മൂന്നാം ഭാര്യയായ സാദു ബീബി ഭര്‍ത്താവ് അസറുള്‍ ഷെയ്ക്കിന്റെ ജനനേന്ദ്രിയം മുറിച്ചത്.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ താര്ത്തിപ്പൂര് ഗ്രാമത്തിലാണ് സംഭവം. ഗുരുതരമായി് പരിക്കേറ്റ ഇയാളെ തൊട്ടടുത്ത നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഒന്നാം ഭാര്യയോടുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാദു ബീബി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇയാള്‍ ആദ്യ ഭാര്യയുമായ് ബന്ധം തുടരുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന അസറുള്‍ ഷെയ്ക്കിന്റെ ലിംഗം അരിവാളുപയോഗിച്ച് സാദു ബീബി മുറിച്ചത്.