മുസ്ലിം ലീഗ് സമുദായ സംഘടനകളെ ചുടുചോറ് തീറ്റിക്കുന്നു എസ്.ഡി.പി.ഐ

കുറ്റിപ്പുറം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധിയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദത്തിന് തിരികൊളുത്തിയ മുസ്ലിംലീഗ് സമുദായ സംഘടനകളെ ചുടുചോറ് തീറ്റിക്കുകയാണെന്ന് എസ്.ഡി.പി.ഐ.മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്. തവനൂര്‍ നിയോജക മണ്ഡലം എസ്.ഡി.പി.ഐ.കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു

അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു സമുദായ സംഘടനകളെ വിളിച്ചു ചേര്‍ത്ത് കൂട്ടായ്മകള്‍ രൂപീകരിച്ച് യജമാന പദവികള്‍ ഏറ്റെടുക്കുന്ന മുസ്ലിംലീഗിന് ഇപ്പോഴുണ്ടാക്കിയ വിവാദത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും. പക്വതയോടെയും ഏറെ ചിന്തിച്ചും തീരുമാനമെടുക്കുമെന്ന് അവകാശപ്പെടുന്നവര്‍ സമുദായത്തിനുണ്ടായ മാനക്കേടിന് ഉത്തരം പറയണംമെന്നും ഹഖ്. ആവിശ്യപ്പെട്ടു.

വിവാഹ പ്രായ പരിധി കുറക്കണമെന്നു പറയുന്ന മുസ്്‌ലിംലീഗിനൊപ്പമോ പരിധി ഉയര്‍ത്തരുതെന്നു പറഞ്ഞു സമുദായ സംഘടനകള്‍ക്കു മേല്‍ കുതിര കയറുന്ന യൂത്ത്‌ലീഗ്-എം.എസ്.ഫിനൊപ്പമോ സമുദായം നില്‍ക്കേണ്ടതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share news
error: Content is protected !!
Scroll to Top