തിരൂര്‍ : നിരവധി ക്ഷേത്ര മോഷണക്കേസിലെ പ്രതിയും , തിരൂര്‍ എസ്‌ഐ തിലകന്റെ വീടാക്രമിച്ച് ,മുളകുപൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മോഷമം നടത്താന്‍ ശ്രമിച്ചകേസിലെ പ്രതിയുമായ ഫോര്‍ട്ട്് കൊച്ചി സ്വദേശിയെ തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു.
എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസിനെയാണ് തിരൂര്‍ എസ്‌ഐയും സംഘവും പിടകൂടിയത്. ഇയാള്‍ എറണാകുളം ,തൃപ്പുമിത്തുറ, ആലുവ തുടങ്ങിയക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ വിവാഹതട്ടിപ്പു കേസലും പ്രതിയാണിയാള്‍. നിരവധി വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ നിലമ്പൂരിലെ ഭാര്യയുടെ സ്വര്‍ണം അടിച്ചുമാറ്റിയ കേസിലും പ്രതിയാണ്.
ഇന്നലെ രാത്രിയില്‍ തിരൂര്‍ ടൗണിലുള്ള ഒരു ജ്വല്ലറിക്ക് സമീപത്തുവച്ചാണ് സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.




