മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ദില്ലി : മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിനായുള്ള ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇരു സംസ്ഥാനങ്ങള്‍ക്കും കൈമാറുമെന്നും സുപ്രീംകോടതി അറിയിച്ചു.

അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇപ്പോള്‍ ഉത്തരവിടരുതെന്ന് കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ടിന്‍മേല്‍ കോടതി യാതൊരുവിധ പരാമര്‍ശവും നടത്തിയില്ല. ജൂലൈ 23 ലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റി.
കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. ജസ്റ്റിസ് കെ.ടി ജെയിന്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധി മറിക്കടക്കാന്‍ കേരളം കൊണ്ടു വന്ന ഡാം സുരക്ഷ നിയമ്മത്തിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉന്നതാധികാര സമിതിക്ക് രൂപം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top