Section

malabari-logo-mobile

മുല്ലപ്പെരിയാര്‍ കേസ് ഇനിയും നീട്ടാന്‍ പറ്റില്ല; സുപ്രീംകോടതി.

HIGHLIGHTS : ദില്ലി : മുല്ലപ്പെരിയാര്‍ കേസ് ഇനിയും അനന്തമായി നീട്ടികൊണ്ടുപോകാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി.

ദില്ലി : മുല്ലപ്പെരിയാര്‍ കേസ് ഇനിയും അനന്തമായി നീട്ടികൊണ്ടുപോകാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്‍മേല്‍ മറുപടിനല്‍ക്കാനായി കേരളം കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കേരളത്തിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്.

ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്മേലുള്ള മറുപടിയില്‍ പുതിയ പഠനങ്ങളോ രേഖകളോ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഇതുകൂടാതെ മറുടി എഴുതി നല്‍കാമന്നെും കോടതി. എനന്ാല്‍ ഉനന്താധികാര സമിതിയുടെ പഠനത്തിനു പുറമെ വേറെ പഠനങ്ങള്‍ എന്തിനാണെന്നും കോടതി ചോദിച്ചു.

മറുപടി നല്‍കാനായി കേരളം ആവശ്യപ്പെട്ടത് രണ്ട് മാസത്തെ സമയമാണ്. എന്നാല്‍ ഈ കേസിന്റെ അന്തിമ വാദം കേള്‍ക്കുന്നതിനുള്ള തിയ്യത് നവംബര്‍ അഞ്ചിന് തീരുമാനിക്കും.

ജസ്റ്റിസ് ഡി കെ ജെയിന്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!