HIGHLIGHTS : ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി സി ശുക്ല(84) അന്തരിച്ചു. കഴിഞ്ഞമാസം ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍...

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി സി ശുക്ല(84) അന്തരിച്ചു. കഴിഞ്ഞമാസം ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശുക്ല ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. അന്ന് മാവോയിസ്റ്റ് ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.
1957 ല്‍ മഹാസമുന്ദ് മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി ലോകസഭാംഗമായത്. 1966 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിപ്പോഴാണ് കേന്ദ്രമന്ത്രിയായത്. അടിയന്തിരാവസ്ഥാ കാലത്ത് വാര്‍ത്താവിതരണ മന്ത്രിയായിരുന്നു. ആഭ്യന്ത്രം, ധനം, പ്രതിരോധം, വിദേശകാര്യം, സിവില്‍ സപ്ലൈസ്, ജലവിഭവം തുടങ്ങി സുപ്രധാന വകുപ്പുകളും അദേഹം കൈകാര്യം ചെയ്തിരുന്നു. 9 തവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലയാണ് മകന്‍.
ഛത്തീസ്ഗഡിന്റെ രൂപീകരണത്തിനിള്‍പ്പെടെ മുഖ്യ പങ്കുവഹിച്ച സുക്ലയുടെ മരണം കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.