മുത്തശ്ശി എട്ടുമാസം പ്രായമുള്ള കൊച്ചുമകളുടെ കൈകള്‍ വെട്ടിമുറിച്ചു.

മകന്റെ ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത് കൊച്ചുമകളുടെ കൈകള്‍ അറുത്തെടുത്ത്. ചൈനയിലെ ഷാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് ക്രൂരവും പൈശാചികവുമായ ഈ സംഭവം നടന്നത്. എട്ടുമാസം പ്രായമുള്ള മകന്റെ മകളുടെ പിഞ്ചുകൈകള്‍ അറുത്തുമുറിക്കുകയായിരുന്നു മുത്തശി.

മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് കുഞ്ഞിന്റെ കൈകള്‍ അറുത്തുമുറിച്ചത്. ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ എടുത്ത് കുഴഞ്ഞ് വീണപ്പോഴാണ് അയല്‍ക്കാര്‍ വിവരമറിഞ്ഞത്. കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ അച്ഛന്‍ കുട്ടിയുടെ അറുത്തുമാറ്റിയ കൈകള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ച മുത്തശി സ്വയം മുറിപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കുഞ്ഞിന്റെ കൈകള്‍ 12 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. തുന്നിച്ചേര്‍ത്ത കൈകള്‍ ആറുമാസത്തിനു ശേഷം മാത്രമേ പൂര്‍ണമായി പ്രവര്‍ത്തിക്കാനാവുമോ എന്ന് പറയാന്‍ കഴിയു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top