HIGHLIGHTS : 16 വര്‍ഷമായി ഗണേശന്‍ എന്നെ പീഡിപ്പിക്കുന്നു പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി വാങ്ങിയില്ല ഗണേഷിന് അവിഹിതബന്ധമുണ്ട്.
- 16 വര്‍ഷമായി ഗണേശന്‍ എന്നെ പീഡിപ്പിക്കുന്നു
- പരാതി നല്‍കിയിട്ടും മുഖ്യമന്ത്രി വാങ്ങിയില്ല
- ഗണേഷിന് അവിഹിതബന്ധമുണ്ട്.
തിരു: മന്ത്രി കെ ബി ഗണേഷ് കുമാറിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗണേഷ് കുമാറിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി. കഴിഞ്ഞ 16 വര്‍ഷമായി തന്നെ ഗണേഷ്‌കുമാര്‍ നിരന്തരം പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണ. രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും എന്നെ വഞ്ചിച്ചിരിക്കുയാണെന്ന് യാമിനി.
ഗണേഷിനെതിരെ പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവനും ശരിയാണെന്ന് അവര്‍ വ്യക്തമാക്കി.


ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനായിരുന്നു താന്‍ മുഖ്യമന്ത്രിയുടെ അടു്‌ത്തെത്തിയത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഒരവസരം കൂടി നല്‍കണമെന്ന് അദേഹം ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മധ്യസ്ഥം നിന്ന ഷിബു ബേബ്ിജോണും, ടി. ബാലകൃഷ്ണന്‍ ഐഎസും തന്നെ വഞ്ചിച്ചിരിക്കുകയാണെന്ന് യാമി പറഞ്ഞു.
ഗണേഷ്‌കുമാര്‍ അവിഹിത ബന്ധം പുലര്‍ത്തുന്നു എന്ന ആരോപിക്കുന്ന സ്ത്രീ തന്റെ സുഹൃത്തും മകന്റെ സഹപാഠിയുടെ അമ്മയുമാണെന്ന് യാമിനി വെളിപ്പെടുത്തി. തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നും മന്ത്രിയെ കാണാന്‍ പോകുന്നുതിന് മുമ്പ് അയാള്‍ വീട്ടില്‍ വന്ന് എന്നെ കണ്ട് പറഞ്ഞിരുന്നു. ഇയാള്‍ മന്ത്രിയെ കാണാന്‍ ഫെബ്രുവരി 22ന് അപ്പോയിന്റ്‌മെന്റെടുത്താണ് കാണാന്‍ ചെന്നത്. വൈകീട്ട് ആറുമണിയോടെയാണ് അയാള്‍ മന്ത്രിയുടെ ഓഫീസിലെത്തിയത്. അയാള്‍ക്ക് പിറകെ ഞാനും ഓഫീസിലെത്തി. അയാള്‍ ഉന്നയിച്ച രൂക്ഷ ഒരോപണങ്ങളെല്ലാം കേട്ടു നിന്നു. അയാളുടെ ഭാര്യയെ കാറില്‍ കയറ്റിക്കൊണ്ടുപോയതും ഏത്് ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും അയാള്‍ പറഞ്ഞപ്പോള്‍ തെറ്റുപറ്റി ക്ഷമിക്കണമെന്ന് പറഞ്ഞ് അയാളുടെ കാലില്‍ വീഴുന്ന മന്ത്രിയെന്നു പറയുന്ന എന്റെ ഭര്‍ത്താവിനെയാണ് ഞാന്‍ കണ്ടെതെന്നും പൊട്ടിക്കരഞ്ഞ് യാമിനി പറഞ്ഞു. ഇതുകണ്ട് കരഞ്ഞ് ഞാന്‍ ഓഫീസിലേക്ക് പോയി കുറച്ച് കഴിഞ്ഞ് ഞാന്‍ തിരിച്ചു വന്നപ്പോഴെക്കും സന്ദര്‍ശകന്‍ പോയിരുന്നു.
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഗണേഷിനോട് ചോദിച്ചപ്പോള്‍ തനിക്കെതിരെ പൊട്ടിത്തെറിക്കുകയും ഓഫീസില്‍വച്ച് ക്രൂരമായി മര്‍്ദ്ധിക്കുകയായിരുന്നു വെന്നും യാമി പറഞ്ഞു. അടികൊണ്ട് എന്റെ കൈക്ക് ഒടിവ് പറ്റുകയും കാല്‍മുട്ടിനും തലയ്ക്ക് പരിക്കേറ്റു. രക്ഷയ്ക്കായി താന്‍ മുറിയില്‍ നിന്നും പ്രാണരക്ഷയ്ക്കായ് ആര്‍ത്തുകരയുകയായിരുന്നെന്നും. തുടര്‍ന്ന് മര്‍ദ്ദനം നിര്‍ത്തി ഗണേഷ് പുറത്തിറങ്ങി. അല്‍പസമയം അവിടെ നിന്ന് എറണാകുളത്ത് ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി പോവുകയായിരുന്നു. ഇതെല്ലാം കണ്ട് എന്റെ മകന്‍ അപ്പോള്‍ പുറത്തുണ്ടായിരുന്നു. ഇത്രയുമാണ് അന്ന് യഥാര്‍ത്ഥത്തില്‍ ഉണ്ടായതെന്ന് യാമിനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
ഫോട്ടോ കടപ്പാട്: ഇന്ത്യാവിഷന്‍