HIGHLIGHTS : സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി.
സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി.


കൊച്ചി: സോളാര്‍തട്ടിപ്പ് കേസ് അന്വേഷണത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയതില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. എഡിജിപിയെ വിളിച്ചുവരുത്താന്‍ മടിക്കില്ല. സരിതയുടെ മൊഴിയെടുക്കാന്‍ സാഹചര്യമില്ലെന്ന് പറയുന്നത് സംശയകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എഡിജിപി ഹേമ ചന്ദ്രനെ കോടതിയില്‍ വിളിച്ചു വരുത്തി നേരിട്ട് വിശദീകരണം തേടും. അനേ്വഷണസംഘം എന്ത് ചെയ്‌തെന്ന് കോടതി ആരാഞ്ഞു. ശാലുമേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ രൂക്ഷ വിമര്‍ശനം നടത്തിയത്. സര്‍ക്കാരിന് എന്താണ് മറച്ചു വെക്കാനുള്ളതെന്നും കോടതി ചോദിച്ചു.
മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യുഹത്തെ തുടര്‍ന്ന് ഇപ്പോള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.