HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍
തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ഇന്നും നിയമസഭ സ്തംഭിച്ചു .അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ശക്തമായ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ നടപടികള്‍ പൂര്‍ത്തിയായി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നും നിയമസഭയില്‍ എത്തിയത്. സോളാര്‍ വിഷയത്തില്‍ അടിയന്തിര പ്രമേയം പരിഗണിക്കാമെന്ന സ്പീക്കറുടെ ഉറപ്പിനെ തുടര്‍ന്ന് അംഗങ്ങള്‍ ചോദേ്യാത്തരവേളയില്‍ സഹകരിക്കുന്നുണ്ട്.


വി എസ് സുനില്‍ കുമാറാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കിയിരിക്കുന്നത്. അതിനിടെ വിഎസിനെതിരെ അവകാശ ലംഘനത്തിന് കെ ശിവദാസന്‍ നായര്‍ നോട്ടീസ് നല്കി. ഇന്നലെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ധാക്കി സഭ പിരിച്ചു വിട്ട സ്പീക്കറുടെ നടപടിയെ വിഎസ് വിമര്‍ശിച്ചിരുന്നു ഇതിനെതിരെയാണ് അവകാശ ലംഘന നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് അഞ്ച് മിനിറ്റ് മാത്രമേ സഭ സമ്മേളിക്കാനായൊള്ളൂ. ശൂന്യ വേള റദ്ധാക്കിയതിലും ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ചകൂടാതെ പാസാക്കിയതിലും പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം സ്പീക്കറെ കണ്ട് പരാതി നല്‍കുകയും ചെയ്തിരുന്നു.