HIGHLIGHTS : തിരു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാനം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.
തിരു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവസാനം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അപേക്ഷയില്‍ ബിഎസ്എന്‍എല്‍ അദ്ദേഹത്തിന് സിംകാര്‍ഡും നമ്പറും അനുവദിച്ചു. 9447033333 ആണ് നമ്പര്‍.
എന്നാല്‍ ഇന്ന് ബഹറിനിലേക്ക് പോകുന്ന മുഖ്യമന്ത്രി തിരകെ വന്ന ശേഷമെ മൊബൈല്‍ ഉപയോഗിച്ചു തുടങ്ങുകയൊളളു
കേരളത്തിന്റെ മുഖ്യമന്ത്രി് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അദ്ദേഹത്തിന്റെ ലളിതജീവിതത്തിന്റെ തെളിവായി ആരാധകര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അതൊരു പുലിവാലാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. വിവാദ സൗരോര്‍ജ്ജ പാനല്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി സ്ഥിരമായി ഉപയോഗിക്കാറുള്ള പേഴ്സണല്‍ സ്റ്റാഫിന്റെ ഫോണില്‍ നിന്ന് സ്ഥിരമായി നടത്തിവന്നിരുന്ന ഫോണ്‍ വിളികള്‍ വിവാദമായതിന്റെ പാശ്ചാത്തലത്തിലാണ് ഇനി മറ്റുള്ളവരുടെ ഫോണ്‍ ഉപയോഗിക്കേണ്ടന്ന തീരുമാനം

