HIGHLIGHTS : നെടുമ്പാശ്ശേരി: ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ
നെടുമ്പാശ്ശേരി: ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അത്താണിപറമ്പിലും ആലുവ തോട്ടക്കാട്ട് വെച്ചുമാണ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
എല്ലാ കാര്യങ്ങളും കേന്ദ്രത്തില്‍ അറിയിച്ചതാണെന്നും ആരെതിര്‍ത്താലും മന്ത്രി സഭയെ താഴെയിറക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.