സഞ്ചാര സ്വാതന്ത്ര്യത്തിനായി നാട്ടുകാര്‍ റെയില്‍വേ സ്റ്റേഷന്‍ വളയും

കൊയിലാണ്ടി: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാകുന്ന റെയില്‍വേയുടെ നിലപാടിനെതിരെ പ്രക്ഷോഭം നടത്താന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. പഴയ മുത്താമ്പി ഗേറ്റിനുപകരം നടപ്പാത നിര്‍മിക്കാത്തതുകാരണം റെയില്‍വേ സ്‌റ്റേഷന് സമീപം ദുരന്തങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെ പാളം മുറിച്ചു കടക്കുന്നതിനിടെ രണ്ടു വിദ്യാര്‍ത്ഥികളുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. ഇതോടെയാണ് നാട്ടുകാരുടെ രോക്ഷം ആളികത്തിയത്്. ഇതേ തുടര്‍ന്ന് സര്‍വ്വ കക്ഷികള്‍ ഒത്തു ചേര്‍ന്ന് നടപ്പാത നര്‍ിമ്മിക്കണമെന്നാവശ്യപ്പെട്ട് 30 ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വളയാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്ന് രാവലെ 10 മുല്‍ 12 വരെ നഗരത്തിലെ കടകള്‍ അടച്ചിട്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നടപ്പാത നിര്‍മ്മാണം റെയില്‍വേ നേരിട്ട് നടത്തണമെന്നാണ് സര്‍വ്വകക്ഷിയുടെ ആവശ്യം.

 

 

Share news
error: Content is protected !!
Scroll to Top