HIGHLIGHTS : മുംബൈ: ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴ മുംബൈയില്‍ കനത്ത രീതിയില്‍ പെയ്തിറങ്ങി.
മുംബൈ: ഈ വര്‍ഷത്തെ മണ്‍സൂണ്‍ മഴ മുംബൈയില്‍ കനത്ത രീതിയില്‍ പെയ്തിറങ്ങി. ബുധനാഴ്ച രാത്രിതുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.
നിര്‍ത്താതെ പെയ്യുന്ന മഴയില്‍ റോഡ് റെയില്‍ ഗതാഗതംവും ജനജീവിതവും തടസ്സപ്പെട്ടു. 75 എംഎം മഴയാണ് ഇന്ന് രാവിലെ മുംബൈയില്‍ രേഖപ്പെടുത്തിയത്.
മുംബൈയില്‍ കൊങ്കണ്‍തീരത്തും അടുത്ത 24 മണിക്കൂര്‍ കൂടി ഈ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ തുടരുന്നതിനാല്‍ കൊങ്കണ്‍ വഴികേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്.