ദില്ലി: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ മിശ്രവിദ്യഭ്യാസ സമ്പ്രദായം നിരോധിക്കണമെന്ന് ജമാ അത്തെ ഇസ്ലാമി. കൂടാതെ എല്ലാ തലങ്ങളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിദ്യഭ്യാസ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ഉന്നയിച്ചിച്ചുണ്ട്.
വിവാഹതരല്ലാത്ത ആണും പെണ്ണും ഒരുമിച്ച് താമസിക്കുന്നത് വിലക്കണമെന്നും വിവാഹങ്ങള്‍ എളുപ്പത്തില്‍ നടത്തുന്നതിന് സൗകര്യങ്ങള്ഒരുക്കണമെന്നും സമയബന്ധിതമായി വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുണമെന്നും ജസ്റ്റിസ് ജെഎസ് വര്‍മ്മ കമ്മിറ്റിക്ക് മുമ്പാകെ സംഘടന അഭിപ്രായം നല്കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശിക്ഷ നടപ്പാക്കേണ്ടത് പൊതുജന മധ്യത്തിലായിരിക്കണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.




