HIGHLIGHTS : മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. തീരുമാനം സംബന്ധിച്ച് അദേഹം ബിസിസിഐക...
മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. തീരുമാനം സംബന്ധിച്ച് അദേഹം ബിസിസിഐക്ക് കത്തെഴുതി.
23 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നും സച്ചിന്‍ പടിയിറങ്ങുമ്പോള്‍ സച്ചിന്റെ ആരാധകര്‍ തീരാ ദുഃഖത്തിലാണ്.
താന്‍ വിരമിക്കുന്നത് പുതിയകളിക്കാര്‍ക്ക് അവസരം നല്‍കാനാണെന്ന് സച്ചിന്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
39 കാരനായ സച്ചിന്‍ 1989 നവംബര്‍ 15 ന് ടെസ്റ്റിലും ഡിസംബര്‍ 18 ന് ഏകദിനത്തിലും പാകിസ്ഥാനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്.
463 ഏകദിന മത്സരങ്ങളില്‍ നിന്നായി 44.83 ശരാശരിയോടെ 18426 റണ്‍സും 49 സെഞ്ച്വറിയും 96 അര്‍ധസെഞ്ച്വറിയും അദേഹം കരസ്ഥമാക്കി. കൂടാതെ 194 ടെസ്റ്റുകളില്‍ കളിച്ച സച്ചിന്‍ 54.32 ശതമാനം ശരാശരിയോടെ 15,645 റണ്‍സും 51 സെഞ്ച്വറികളും 66 അര്‍ധ സെഞ്ച്വറികളും നേടി.