HIGHLIGHTS : മൂവാറ്റുപുഴ: മാവോയിസ്റ്റ് നേതാവ് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍.
മൂവാറ്റുപുഴ: മാവോയിസ്റ്റ് നേതാവ് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍. അജയന്‍ മണ്ണൂരാണ് പോലീസിന്റെ പിടിയിലായത്.
മാവോയിസ്റ്റ് സായുധ വിപ്ലവത്തിന് ആഹ്വാനം നല്‍കി കൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.


റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് അജയന്‍. ആന്ധ്രയിലും തമിഴ്‌നാട്ടിലും നിരോധിച്ച സംഘടനായാണ് റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്.
മാവേലിക്കര മാവോയിസ്റ്റ് ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയാണ് അജയനെന്ന് പോലീസ് പറഞ്ഞു.