HIGHLIGHTS : ദില്ലി: ഛത്തീസ്ഗഡില്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മഹേന്ദ്ര കര്‍മ്മ
ദില്ലി: ഛത്തീസ്ഗഡില്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മഹേന്ദ്ര കര്‍മ്മ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതെ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ ഉദയ് മുതില്യാരും കൊല്ലപ്പെട്ടു. കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവായ വിസി ശുക്ലയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജഗല്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് റാലിക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മറ്റ് മൂന്ന് പേര്‍ക്കുകൂടി പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ നന്ദകുമാര്‍ പട്ടേലിനെയും അദേഹത്തിന്റെ മകനെയും നെക്‌സലൈറ്റുകള്‍ തട്ടിക്കൊണ്ടുപോയിവുകയും ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ വനമേഖലയായ ദര്‍ബാര്‍ഗട്ടില്‍ താഴ്‌വരയിലാണ് അപകടമുണ്ടായത്.
സംസ്ഥാന കോണ്‍ഗ്രസ് നടത്തിയ പരിവര്‍ത്തന്‍ യാത്രയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
English Summary :
MORE IN പ്രധാന വാര്‍ത്തകള്‍