HIGHLIGHTS : ബമാക്കോ: മാലി പ്രധാനമന്ത്രി ഷെയ്ക്ക് മൊഡിബോ ദിയാരയെ സൈന്യം അറസ്റ്റുചെയ്തു.
ബമാക്കോ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പട്ടാള അട്ടിമറി. മാലി പ്രധാനമന്ത്രി ഷെയ്ക്ക് മൊഡിബോ ദിയാരയെ സൈന്യം അറസ്റ്റുചെയ്തു. ദിയാര ഫ്രാന്‍സിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായതെന്ന് സൈന്യം അറിയിച്ചു. അറസ്റ്റിനെ തുടര്‍ന്ന് ദിയാരയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി. എന്നാല്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ള ദിയാര വൈദ്യപരിശോധനയ്ക്ക് പോകാനൊരുങ്ങവേയാണ് അറസ്റ്റിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സൈനിക വക്താവാണ് പ്രധാനമന്ത്രിയുടെ അറസ്റ്റ് വിവരം പുറത്തുവിട്ടത്. മാലിയിലെ കാവല്‍ പ്രധാനമന്ത്രിയാണ് ദിയാര.
കഴിഞ്ഞ ആഗസ്റ്റിലാണ് ദിയാരയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക മന്ത്രിസഭ രാജ്യഭരണം ഏറ്റെടുത്തത്
