HIGHLIGHTS : പരപ്പനങ്ങാടി താനൂര്‍ റോഡിലെ ബസ്‌റ്റോപ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍
പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റോഡിലെ ബസ്‌റ്റോപ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
ഇന്ന് രാത്രി എട്ടേമുക്കാലിന് പരപ്പനങ്ങാടി ജങ്ഷന് സമീപത്താണ് പിടിച്ചുപറി നടന്നത്. താനൂരിലേക്ക് ബസ്സുകാത്തുനില്‍കുകയായിരുന്ന ഒരു കുടുംബത്തിലെ എട്ട് വയസ്സുകാരിയുടെ മാലപൊട്ടിച്ചോടുകയായിരുന്നു. പിന്നാലെ ഓടിയ നാട്ടുകാര്‍ ഇയാളെ തൊട്ടടുത്ത മലായ കോംപ്ലക്‌സിനകത്ത് വെച്ച് പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്ന് മാല കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ മോഷ്ടാവിനെ ശരിക്കും കൈകാര്യം ചെയ്തതിന് ശേഷമാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ തമിഴ്‌നാട് സ്വദേശിയാണ്.