HIGHLIGHTS : ദില്ലി : മാരുതി സുസൂക്കിയുടെ പ്ലാന്റില്‍ തൊഴിലാളികളും
ദില്ലി : മാരുതി സുസൂക്കിയുടെ പ്ലാന്റില്‍ തൊഴിലാളികളും മാനേജര്‍മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. 70 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും.
നേരത്തെ സസ്പെന്റ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സുസൂക്കി വര്‍ക്കേഴ്സ് യൂണിയന് നടത്തിയ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തുടര്‍ന്ന് പ്ലാന്റ് അടച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സമരം ചെയ്ത തൊഴിലാളികള്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് തീവെക്കുകയായിരുന്നു. ഇതില്‍ നിന്ന് പൊള്ളലേറ്റാണ് ഒരാള്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചു. അക്രമവുമായി ബന്ധപ്പെട്ട് 90 പേരെ പോലീസ് അറസ്റ്റ് ചെയ്തു.