HIGHLIGHTS : വേലിതന്നെ വിളവു തിന്നുന്നു. മാനുകളെ ഭക്ഷണത്തിന്
വേലിതന്നെ വിളവു തിന്നുന്നു. മാനുകളെ ഭക്ഷണത്തിന് വേണ്ടികൊല്ലാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള മന്ത്രിയും മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവപാല്‍ യാദവാണ്. ഈ നിയമവിരുദ്ധ നടപടി യുപിയില്‍ നടന്ന ഒരു പൊതുചടങ്ങില്‍ വെച്ചാണ് മന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പശുക്കള്‍ പാവങ്ങളാണെന്നും അവയെ കൊല്ലേണ്ടെന്നും നിങ്ങള്‍ ഇഷ്ടംപോലെയുള്ള മാനുകളെ കൊല്ലാമെന്നും മാനിറച്ചി സ്വാദിഷ്ടമാണെന്നുമായിരുന്നു മന്ത്രിയുടെ കമന്റ്.

ഒരു മന്ത്രി തന്നെ വന്യജീവി സംരക്ഷണ നിയമത്തിന്് വിരുദ്ധമായ ഇത്തരം പ്രസ്താവന നടത്തിയത് മൃഗസ്‌നേഹികളെ ഞെട്ടിച്ചിരിക്കുകയാണ്.