HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസും തീരദേശ ജാഗ്രതാ സമിതിയും
പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസും തീരദേശ ജാഗ്രതാ സമിതിയും സംയുക്തമായി സ്‌റ്റേഷനില്‍ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയവും മാതൃകാപരവുമായി. മുന്നൂറോളം രോഗികള്‍ പങ്കെടുത്ത ക്യാമ്പിന് അലോപതി ആയുര്‍വേദ ഹോമിയോ രംഗത്തെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍തി.
രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് പരപ്പനങ്ങാടി എസ്‌ഐ ശശീധരന്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി.

ക്യാമ്പ് ഉച്ചയോടെ അവസാനിച്ചു.