HIGHLIGHTS : പെഷവാര്‍: പാക്കിസ്താനിലെ 14 വയസ്സു മാത്രം
പെഷവാര്‍: പാക്കിസ്താനിലെ 14 വയസ്സു മാത്രം പ്രായമുള്ള മലാല യൂസഫായി എന്ന വിദ്യാര്‍ത്ഥിയെ വെടിവെച്ച താലിബാന്‍കാരെ തിരിച്ചറിഞ്ഞു. ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. വൈകാതെ തന്നെ ഇവര്‍ പിടിയിലാകുമെന്നും അദേഹം പറഞ്ഞു. തുടര്‍ ചികിത്സയ്ക്കായി മലാലയെ വിദേശത്തേക്കയക്കില്ലെന്നും മാലിക്ക് പറഞ്ഞു.
മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന ശ്‌സ്ത്രക്രയക്കൊടുവില്‍ മലാലയുടെ തലയില്‍ നിന്നും വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പെഷ്്്‌വാര്‍ സൈനികാശുപത്രിയില്‍ രാത്രിയാണ് ശസ്ത്രക്രിയ നടത്തിയത്.

താലിബാന്‍ ഭരണത്തിന്റെ ഭീകരമുഖം തന്റെ ബ്ലോഗില്‍ എഴുതി എന്നതിനാണ് മലാലയെ താലിബാന്‍ വെടിവെച്ചത്.