Section

malabari-logo-mobile

മലയാള സര്‍വ്വകലാശാല മലയാളമണ്ണിന് സമര്‍പ്പിച്ചു.

HIGHLIGHTS : തിരൂര്‍: മലയാള ഭാഷയ്ക്കും പാരമ്പര്യ കലകള്‍ക്കും പൈതൃക പോഷണത്തിനും സമര്‍പ്പിക്കപ്പെട്ട

തിരൂര്‍: മലയാള ഭാഷയ്ക്കും പാരമ്പര്യ കലകള്‍ക്കും പൈതൃക പോഷണത്തിനും സമര്‍പ്പിക്കപ്പെട്ട തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല യാഥാര്‍ഥ്യമാവുകയി. രാവിലെ എട്ടിന് തിരൂര്‍ ടൗണ്‍ ഹാളിന് മുന്നില്‍ നിന്നും പുറപ്പെടുന്ന വര്‍ണാഭമായ ഘോഷയാത്രയോടെ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാകമായി.. ഘോഷയാത്രയില്‍ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങള്‍, ഫ്‌ളോട്ടുകള്‍ എന്നിവ അണിനിരന്നു. വിവിധ പഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൗട്ട്‌സ്, എന്‍.സി.സി. എന്നിവയുടെ പ്രാതിനിധ്യം ഘോഷയാത്രയിലുണ്ടാവും. മോട്ടോര്‍ വാഹനവകുപ്പും പ്രതേ്യക ഫ്‌ളോട്ട് ഒരുക്കിയിട്ടുണ്ട്.

രാവിലെ 9.30 ന് താഴെപ്പാലം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സംഘാടകസമിതിയുടേയും പൊതുജനങ്ങളുടേയും നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം നല്‍കി. തുഞ്ചന്‍പറമ്പില്‍ രണ്ടായിരം പേര്‍ക്ക് ഇരിക്കാനുളള പന്തലാണ് ഒരുക്കിയിട്ടുളളത്. വേദിയില്‍ എഴുപത് വിശിഷ്ടവ്യക്തികള്‍ക്ക് ഇരിക്കാനുളള സൗകര്യവുമുണ്ട്.

sameeksha-malabarinews

9.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വകലാശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ സി. മമ്മൂട്ടി എം.എല്‍.എ. സ്വാഗതം പറഞ്ഞു. ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, എം.പി. മാരായ ഇ.റ്റി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്.

എം.എല്‍.എ. മാരായ കെ. മുഹമ്മദുണ്ണി ഹാജി, പി.കെ. ബഷീര്‍, അഡ്വ. എം. ഉമ്മര്‍, റ്റി.എ. അഹമ്മദ് കബീര്‍, പി. ഉബൈദുളള, അഡ്വ. കെ.എന്‍.എ. ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.പി. അബ്ദു സമദ്‌സമദാനി, ഡോ. കെ.റ്റി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍, അഡ്വ. എന്‍. ഷംസുദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് എന്നിവര്‍ സംസാരിക്കും.

തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുളള കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹഫ്‌സ ഇസ്മായില്‍, റ്റി. സൈനുദീന്‍, വി.ജെ. ശാന്ത, കെ.വി. സുബൈദ, എം. നബീസ, എ.പി. നസീമ, സാമൂഹികക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!