HIGHLIGHTS : കോഴിക്കോട്:
കോഴിക്കോട്: മലബാറിലെ നാല് ജില്ലകളില്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. വാടക വര്‍ദ്ധന ആവശ്യപ്പെട്ട് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനു കീഴിലുള്ള ടാങ്കറുകള്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പെട്രോള്‍ ഡീലേഴ്സ് പമ്പുകള്‍ അടച്ചിടുന്നത്.
കാസര്‍കോഡ്, കണ്ണൂര്‍,കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് പമ്പുകള്‍ അടച്ചിടുക.


വാടക പുതുക്കി നിശ്ചയിക്കുക, കോണ്‍ട്രാക്ട് കാലാവധി ചുരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ മാസം ഒന്നാം തിയ്യതി മുതല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് കീഴിലുള്ള ടാങ്കറുകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ടാങ്കറുകള്‍ക്ക് പിന്നാലെ പെട്രോള്‍ പമ്പുകളും സമരം തുടങ്ങിയത് മലബാറിലെ ഇന്ധന ക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്.