മലബാര്‍ സംസ്ഥാനം :നൗഷാദ് മണ്ണിശ്ശേരിക്ക് പരസ്യ.താക്കീത്

മലപ്പുറം കോഴിക്കോട് ആസ്ഥാനമാക്കി പുതിയ മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവിശ്യം ഉന്നയിച്ച യൂത്ത് ലീ്ഗ് മലപ്പുറം ജില്ല പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിക്ക് യുത്ത് ലീഗിന്റെ പരസ്യതാക്കീത്. കോഴിക്കോട് നടന്നമുസ്ലീം യൂത്ത്‌ലീഗ് സംസ്ഥാന സ്‌ക്രട്ടറിയേറ്റ് യോഗമാണ് നൗഷാദിനെ താക്കീത് ചെയ്തത്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന് നയപരമായ കാര്യങ്ങളില്‍ വ്യക്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നത് സംഘടന ഗൗരവമായി കാണുമെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ തന്റെ പ്രസ്താവന അപക്വമായിപ്പോയെന്ന്് നൗഷാദ് ഖേദപ്രകടനം നടത്തി. സംസ്ഥാനരൂപീകരണത്തിന്റെ കാര്യത്തില്‍ പ്രാദേശികവാദം ഒരിക്കലും മുസ്ലീംലീഗിന്റെ അജണ്‍ഡയിലില്ലെന്നും യോഗം വ്യക്തമാക്കി.

തന്റെ ഫേസ് ബുക്ക് വാളി്ല്‍ നൗഷാദ് മലബാര്‍ സ്ംസ്ഥാനത്തിനായി എഴൂതിയ പോസ്റ്റ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top