മലപ്പുറത്ത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് 18 വേദികള്‍ ഒരുങ്ങും

HIGHLIGHTS : 2013 ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന

cite

 മലപ്പുറം : 2013 ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മലപ്പുറം നഗരത്തില്‍ രണ്ട് കി.മീറ്റര്‍ പരിധിയില്‍ 18 വേദികള്‍ സജ്ജമാക്കും. (1)എം.എസ്.പി പരേഡ് ഗ്രൗണ്ട്, 2അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, 3 കോട്ടപ്പടി മൈതാനം, 4 നഗരസഭ ടൗണ്‍ഹാള്‍, 5 ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, 6 ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, 7 സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, 8 ഡി.റ്റി.പി.സി. ഹാള്‍, 9 സെന്‍ട്രല്‍ സ്‌കൂള്‍ ഹാള്‍, 10 എം.എസ്.പി.കമ്മ്യൂണിറ്റി ഹാള്‍, 11 പാലസ് ഓഡിറ്റോറിയം, 12 ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയം, 13 കുന്നുമ്മല്‍ എ.യു.പി. സ്‌കൂള്‍, 14 കൂട്ടിലങ്ങാടി എം.എസ്.പി. മൈതാനം, 15 എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാള്‍, 16,17 ഗവ.കോളെജ് മുണ്ടുപറമ്പ്, 18 ഇസ്ലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കിഴക്കേത്തല എന്നിവയാണ് വേദികള്‍.
വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ സംഘാടക സമിതി ചെയര്‍മാനായ പി.ഉബൈദുള്ള എം.എല്‍.എ. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായ അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി എന്നിവരടങ്ങുന്ന സംഘം വേദികളിലെ സൗകര്യങ്ങള്‍ വിലയിരുത്തി.
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് നവംബര്‍ 17 ന് ഉച്ചയ്ക്ക് മൂന്നിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ.അഹമ്മദ്, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് തുടങ്ങിയവര്‍ പങ്കെടുക്കും.
ലോഗോ പ്രകാശനം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ നവംബര്‍ 17 ന് പ്രകാശനം നടത്താന്‍ പബ്ലിസിറ്റി സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ.അബ്ദുറബ്ബ് ലോഗോ പ്രകാശനം ചെയ്യും.
മേളയുടെ പ്രചാരണത്തിന് ജില്ലാ അതിര്‍ത്തികളിലും നഗര കേന്ദ്രങ്ങളിലും കമാനങ്ങള്‍ സ്ഥാപിക്കും. മേളയുടെ വിജയത്തിനായി മലപ്പുറം നഗരസഭയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാര സംഘടനകളുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും യോഗവും നവംബര്‍ 17 ന് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!