HIGHLIGHTS : മലപ്പുറം: കലോത്സവത്തെ വരവേല്‍ക്കാന്‍
മലപ്പുറം: കലോത്സവത്തെ വരവേല്‍ക്കാന്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ മലപ്പുറത്തേക്ക് ഒഴുകിയെത്തുന്നു. കലോത്സവത്തിന് തുടക്കം കുറിക്കുന്ന ഘോഷയാത്രകാണാന്‍ ആയിരക്കണക്കിനാളുകളാണ് മലുപ്പുറം നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നഗരസഭാ അതിര്‍ത്തിയില്‍തന്നെ പോലീസ് നിയന്ത്രിച്ചതിനാല്‍ കിലോമീറ്ററുകള്‍ നടന്നാണ് ജനങ്ങള്‍ കലോത്സവ നഗരിയിലേക്കെത്തുന്നത്.
83 സ്‌കൂളുകളില്‍ നിന്നായി 13000 ത്തോളം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന നിരവധി പ്ലോട്ടുകളും ചമയങ്ങളും ഘോഷയാത്രയ്ക്കായ് ഒരുങ്ങിക്കഴിഞ്ഞു.
ഘോഷയാത്ര കോട്ടപ്പടിയില്‍ നിന്നും ആരംഭിച്ച് എംഎസ്പി ഗ്രൗണ്ടില്‍ സമാപിക്കും.