HIGHLIGHTS : തിരൂരങ്ങാടി : ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വെച്ച് മന്ത്രി പി കെ ജയലക്ഷ്മി
തിരൂരങ്ങാടി : ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വെച്ച് മന്ത്രി പി കെ ജയലക്ഷ്മി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിറകില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകവേയാണ് മന്ത്രിയുടെ കാര്‍ അപകടത്തില്‍ പെട്ടത്. വൈകീട്ട് 4.30 മണിയോടെയായിരുന്നു അപകടം.
തിരൂരങ്ങാടി പോലീസ് കേസെടുത്തു.പിന്നീട് മന്ത്രി അതെ കാറില്‍തന്നെ യാത്രതുടരുകയായിരുന്നു.