മന്ത്രി തോമസ് ചാണ്ടി രാജി വെച്ചു

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി വെച്ചു. ഭൂസംരക്ഷണനിയമം ലംഘിച്ചുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് മന്ത്രി രാജി വെച്ചത്.  രാവിലെ ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ട തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു.

തുടര്‍ന്ന് എന്‍സിപിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ചനടത്തിയശേഷം  ഉച്ചയോടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു. വിശദാംശങ്ങള്‍  എന്‍സിപി സംസ്ഥാന പ്രസിഡന്റ്  ടി പി പീതാംബരന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക്‌ കൈമാറി .

ഭൂസംരക്ഷണ നിയമം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി അനിവാര്യമാകുകയായിരുന്നു. കുട്ടനാട് മണ്ഡലത്തില്‍നിന്നുള്ള എന്‍സിപി അംഗമാണ് തോമസ് ചാണ്ടി . എന്‍സിപിയുടെ മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ രാജിവെച്ചതോടെ കഴിഞ്ഞ ഏപ്രിലിലാണ് തോമസ് ചാണ്ടി മന്ത്രിയായത്.

Related Articles