മന്ത്രി ഗണേഷിനെ തല്ലിയത് ബിജുവെന്ന് വെളിപ്പെടുത്തല്‍

തിരു: മന്ത്രി ഗണേഷ് കുമാറിനെ തിരുവനന്തപുരത്തെ മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയത് താനാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ബിജു രാധാകൃഷ്ണന്‍ വെളിപെടുത്തിയതായി സഹ തടവുകാരന്‍.

പത്തനതിട്ട ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലായ അടൂര്‍ കരുവാറ്റ സ്വദേശി സഞ്ജുവിനോടാണ് ഇക്കാര്യം പറഞ്ഞത് എന്നാണ് വെളിപ്പെടുത്തല്‍. സരിതയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയും ഗണേഷ് കുമാറിന്റെ മകനും ഒരുമിച്ചാണ് പഠിക്കുന്നത്. സരിതയുമായി ഗണേഷിനുള്ള ബന്ധം ആരോപിച്ചാണ് ബിജു ഗണേഷിനെ തല്ലയതത്രെ. ഇതിന് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി സാക്ഷിയാണെന്നും ബിജു വെളിപെടുത്തിയത്രെ.

സരിതയുടെ ഡ്രൈവര്‍ ശ്രീജിത്തിനോടും ഗണേഷിനെ തല്ലിയത് താനാണെന്ന് ബിജു വെളിപെടുത്തിയിരുന്നെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഞാന്‍ കൊടുത്തെടാ…….. സഹികെട്ട് കൊടുത്തെടാ….. എന്നാണത്രെ ഈ സംഭവത്തെ കുറിച്ച് ബിജു ശ്രീജിത്തിനോട് പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top