മന്ത്രിസഭ പുഃസംഘടന;ചര്‍ച്ച നിയമസഭാ സമ്മേളനത്തിന് ശേഷം

ദില്ലി: മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മതിയെന്ന് ഹൈക്കമാന്റ് നിര്‍ദേശം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളുവെന്നാണ് ഹൈക്കമാന്റിന്റെ അഭിപ്രായം.

അതെസമയം സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തെ തുടര്‍ന്ന് കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഹൈക്കമാന്റിന്റെ നിര്‍ദേശം. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

ഈ സാഹചര്യത്തെ തുടര്‍ന്ന് മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിനു ശേഷം മതിയെന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്റ് പ്രതിനിധി കേരളത്തിലെത്തും.

Share news
error: Content is protected !!
Scroll to Top