HIGHLIGHTS : തിരു : മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപെട്ട് വിവാദം നിലനില്‍ക്കെ മന്ത്രി സഭയിലേക്ക് താനില്ലെന്ന
തിരു : മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപെട്ട് വിവാദം നിലനില്‍ക്കെ മന്ത്രി സഭയിലേക്ക് താനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല. മന്ത്രി സഭയിലേക്ക് താനില്ലെന്നകാര്യം സോണിയെ ഗാന്ധിയെ അറിയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മന്ത്രി സഭാ പുനഃസംഘടനയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റേത് രമേശിനെ അപമാനിക്കാനുള്ള ഫോര്‍മുലയാണെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുമായി രമേശ് ചെന്നിത്തല ഉടന്‍ ചര്‍ച്ച നടത്തേണ്ടെന്നും ഐ ഗ്രൂപ്പ് തീരുമാനിച്ചു.

ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പ്രശ്‌നപരിഹാര ഫോര്‍മുല അവതരിപ്പിച്ചത്. രമേശിന് ആഭ്യന്തര വകുപ്പ് നല്‍കാമെന്നും അതില്‍ തൃപ്തനല്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.