മന്ത്രിയുടെ ഓഫീസില്‍ വെച്ച് വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയത്തിനകത്ത വെച്ച് വനിതാ പോലീസ് ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ചയാണ് സംഭവം. ഇവരെ ലൈംഗികമായി അപമാനിക്കാന്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥന്‍ ശ്രമിച്ചു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്.

ഔറംഗാബാദില്‍ നിന്നുള്ള കോണ്‍സ്റ്റബിളായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഭ്യന്തര മന്ത്രി ആര്‍. ആര്‍ പാട്ടിലിനെ കാണാനെത്തിയതായിരുന്നു ഇവര്‍.

ജനുവരി മാസത്തില്‍ അശ്ലീല എസ്.എംഎസ് അയച്ച മേലുഉദേ്യാഗസ്ഥനെ കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെയും കാരണമില്ലാതെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതേ കുറിച്ച് പരാതി നല്‍കാനാണ് മന്ത്രിയുടെ ഓഫീസില്‍ എത്തിയത്.

Share news
error: Content is protected !!
Scroll to Top