മനീഷാ കൊയ്‌രാള തിരിച്ചെത്തുന്നു.

ബോളിവുഡ് താരസുന്ദരി മനീഷാ കൊയ്‌രാള തിരിച്ചു വരുന്നു. മാര്‍ക്കറ്റ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ നായികയായാണ് മനീഷ വെള്ളിത്തിരയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

അണ്ഡാശയാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സക്കായി താരമിപ്പോള്‍ ന്യൂയോര്‍ക്കിലാണ്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി അഭിനയ ലോകത്തുനിന്നും വിട്ടു നിന്ന മനീഷയുടെ തിരിച്ചുവരവ് അവരുടെ ലോകമൊട്ടുക്കുള്ള ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്്

എന്റെ ഭാഗ്യ താരമാണ് മനീഷ എന്നും അസുഖം മാറി അവര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ മാര്‍ക്കറ്റ് 2 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ ജയ് പ്രകാശ് പറഞ്ഞു.

ഭര്‍ത്താവിനാല്‍ വിലക്കപ്പെട്ട സ്ത്രീയുടെ കഥ പറഞ്ഞ മാര്‍ക്കറ്റ് എന്ന ചിത്രത്തിന്റെ ആദ്യഭാഗം 2003 ലാണ് പ്രദര്‍ശനത്തിനെത്തിയത്. മനീഷയുടെ കരിയറിന് തന്നെ വലിയ ഉയര്‍ച്ച ഉണ്ടാക്കി കൊടുത്തിരുന്ന ചിത്രമായിരുന്നു ഇതെന്ന് മനീഷ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top