HIGHLIGHTS : കൊച്ചി : ഉര്‍വശിക്കൊ
കൊച്ചി : ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. മദ്യലഹരിയിലാണ് അമ്മയെന്നും അതുകൊണ്ട് അമ്മയ്‌ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും കുഞ്ഞാറ്റ കോടതിയില്‍ എഴുതികൊടുക്കുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ഉര്‍വ്വശിയോടൊപ്പം കുഞ്ഞാറ്റ പോകേണ്ടതില്ലെന്ന് നിര്‍ദേശിച്ചു. ഇന്ന് എറണാകുളം കടുംബകോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
നേരത്തെ ഞായറാഴ്ച ദിവസങ്ങളില്‍ മകളെ ഉര്‍വ്വശിക്കൊപ്പം വിടണമെന്ന കോടതിയുടെ നിര്‍ദേശത്തിന്റെ ഭാഗമായി കുട്ടിയുമൊന്നിച്ച് മനോജ് കെ ജയന്‍ കോടതിയില്‍ എത്തിയിരുന്നു തുടര്‍ന്ന് ജഡ്ജിയുടെ ചേംബറില്‍ വെച്ച് കുഞ്ഞാറ്റ ഉര്‍വ്വശിയോടൊപ്പം പോകാന്‍ തയ്യാറല്ലെന്ന് പറഞ്ഞു. അതെ തുടര്‍ന്ന് ഉര്‍വ്വശിയും അഭിഭാഷകനും മടങ്ങി.
