മദാമ്മ ഉറങ്ങി : പുലിവാല് പിടിച്ചത് നായര്…

HIGHLIGHTS : ലണ്ടന്‍ : ഇതൊരു പഴയ സിനിമാപേരായി തള്ളേല്ല.....

ലണ്ടന്‍ : ഇതൊരു പഴയ സിനിമാപേരായി തള്ളേല്ല….. ഇന്ന് യൂട്യുബില്‍ 5 ലക്ഷത്തിലധികം ആളുകള്‍ കണ്ട ഒരു ഹിറ്റ് വീഡിയോ ക്ലിപ്പിന്റെ കഥ തേടി പോയപ്പോളാണ് അതിലെ നായകന്‍ ഒരു മലയാളിയാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷേ ഈ വീഡിയോക്ലിപ്പ് ഹിറ്റായതോടെ കുടുങ്ങിയതും ഈ നായകന്‍ തന്നെ.

യു കെ നിവാസിയായ മലയാളി രാകേഷ് നായര്‍ രാത്രിയില്‍ നടത്തിയ ഒരു ട്രെയിന്‍ യാത്രയും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കഥ.

sameeksha-malabarinews

ക്രോയ്‌ഡോണില്‍ താമസിക്കുന്ന രാകേഷ് നായര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ലണ്ടനിലെ അണ്ടര്‍ ഗ്രൗണ്ട് ജൂബിലി ലൈന്‍ ട്രെയിനില്‍ അര്‍ദ്ധരാത്രിയില്‍ യാത്രചെയ്യുകയായിരുന്നു. യാത്രക്കിടെ ഒരു സ്‌റ്റേഷനില്‍ നിന്ന് അല്പം ഫിറ്റായ ഒരു യുവതി രാകേഷിന്റെ അരികിലുള്ള സീറ്റിലിരുന്നു. ട്രെയിന്‍ പുറപ്പെട്ടതോടെ ഇവര്‍ രാകേഷിനെ ചാരിയരുന്ന് ഉറക്കത്തിലുമായി. മറ്റൊരു സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ വേഗതകൂട്ടി പുറപ്പെട്ടപ്പോള്‍ ഞെട്ടിയുണര്‍ന്ന യുവതി പെട്ടന്ന് തന്റെ വേണ്ടപ്പെട്ട ആരോ ആണെന്ന ഓര്‍മയില്‍ രാകേഷിന്റെ കൈയ്യില്‍ പിടിച്ച് പിന്നെയും ഉറങ്ങി.

ഇതോടെ രാകേഷ് യുവതിയെ കുലുക്കിയുണര്‍ത്തി. ഉറക്കമുണര്‍ന്ന് യുവതിക്ക് അപ്പോഴാണ് അബദ്ധം മനസിലായത്. അതോടെ അവര്‍ സോറിപറയുകയും ചെയ്തു. എന്നാല്‍ മുന്നിലിരുന്ന മറ്റൊരു സഹയാത്രികന്‍ ഈ രംഗങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇതുകണ്ട യുവതി നാണത്തോടെ മുഖം പൊത്തുകയും പിന്നീട് ക്യാമറയില്‍ നോക്കി ചിരിക്കുകയും ചെയ്തു. രാകേഷടക്കം മറ്റുയാത്രക്കാര്‍ ഈ തമാശ നന്നായി ആസ്വദിച്ചു.

എന്നാല്‍ പിന്നീടാണ് കഥ ട്രാജഡിയിലേക്ക് നീങ്ങിയത്. ഈ രംഗം പകര്‍ത്തിയ യാത്രക്കാരന്‍ ഇത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. യൂട്യൂബില്‍ നിന്ന് ഹിറ്റായ ഈ ക്ലിപ്പ്‌സ് രാകേഷിന്റെ ഭാര്യ കണ്ടതോടെ രാകേഷിന്റെ കഷ്ടകാലവും തുടങ്ങി. രാകേഷിന്റെ സുഹൃത്തുകള്‍ ഇടപ്പെട്ടാണ്് അവരെ വിഷയം പറഞ്ഞ് മനസിലാക്കി സമാധാനിപ്പിച്ചതോടെയാണ് കഥ ശുഭകരമായി അവസാനിച്ചത്.

[youtube]http://www.youtube.com/watch?v=T80V8-wHY2s&feature=autoplay&list=PLB22307B0CD5F3D96&playnext=1[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!