HIGHLIGHTS : ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരിലെ വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ആയുര്‍വേദ ആശുപത്രിയിലേക്കാണ് മദനിയെ മാറ്റിയിരിക്കുന്നത്.
ആരോഗ്യനില അതിഗുരുതരമാണെന്ന് കാണിച്ച് മദനി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്് പരപ്പന അഗ്രഹാര സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകരമാണ് മദനിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

മദനിയുടെ താല്പര്യപ്രകാരമാണ് സൗഖ്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. സ്വന്തം ചിലവിലായിരിക്കും മദനിയുടെ ചികിത്സ നടക്കുക. സഹായത്തിനായി മകനേയും ഭാര്യയേയും കൂടെ നില്‍ക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്. ഇന്നു തന്നെ മദനിയുടെ ചികിത്സ ആരംഭിക്കും