HIGHLIGHTS : ഇംഫാല്‍: മണിപ്പൂരിലെ സിനിമാനടിയെ ഒരു സംഗീത പരിപാടിക്കിടെ പരസ്യമായി മാനഭംഗപ്പെടുത്തിയതിനെതിരെ മണിപ്പൂരില്‍ പ്രതിഷേധം
ഇംഫാല്‍: മണിപ്പൂരിലെ സിനിമാനടിയെ ഒരു സംഗീത പരിപാടിക്കിടെ പരസ്യമായി മാനഭംഗപ്പെടുത്തിയതിനെതിരെ മണിപ്പൂരില്‍ പ്രതിഷേധം രൂക്ഷമായി. സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ പ്രക്ഷോപകാരികളും പോലീസുമായി ഏറ്റുമുട്ടി. പ്രക്ഷോപകര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.
പ്രൈംന്യൂസ് പത്രത്തിന്റെ ലേഖകനായ നനാവോ സിങ്ങാണ് കൊല്ലപ്പെട്ടത്. ഇദേഹത്തിന്റെ നെഞ്ചില്‍ രണ്ട് വെടിയുണ്ടകളാണേറ്റത്.
എന്‍എസ്‌സിഎന്‍ സൈനികനാണ് പരസ്യമായി നടി മൊമോക്കോയെ കഴിഞ്ഞ ഡിസംബര്‍ 18 ന് പരസ്യമായി അപമാനിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റാവശ്യപ്പെട്ട് സിനിമ സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രലര്‍ത്തക യൂണിയനും നടത്തിയ മാര്‍ച്ചിനുനേരെയാണ് പോലീസ് വെടിവെച്ചത്. ഇവിടെ നാളെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.