മകളെ ഗര്‍ഭിണിയാക്കിയ തെന്നല സ്വദേശി പിടിയില്‍

തിരൂരങ്ങാടി: 15 വയസ്സുപ്രായമുള്ള സ്വന്തം മകളെ ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് പോലീസ് കസ്റ്റഡിയില്‍. തെന്നല പൂക്കിപ്പറമ്പ് സ്വദേശിയായ നല്‍പതുകാരനാണ് തന്റെ മകളെ ഒരു വര്‍ഷത്തിലേറെയായി വീട്ടില്‍വെച്ച് പീഡിപ്പിക്കുന്നത്. പെണ്‍കുട്ടി 8 മാസം ഗര്‍ഭിണിയാണ്.

8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇയാള്‍ക്ക് മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഉള്ളത്. രണ്ടാമത്തെ കുട്ടിയാണ് പീഡനത്തിനിരയായത്. ഉമ്മയ്ക്ക് സംഭവം അറിയാമായിരുന്നെന്നും ഭയം മൂലം പുറത്ത് പറയാതിരുന്നതായിരുന്നെന്നും പറയപ്പെടുന്നു. ഇവര്‍ വീട്ടിലേക്ക് പോകുന്ന സമയത്തായിരുന്നത്രെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ ഗര്‍ഭഛിത്രം നടത്താനും ശ്രമിച്ചിട്ടുണ്ട്്.

തിരൂരങ്ങാടി സിഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Share news
error: Content is protected !!
Scroll to Top