Categories

മകരവിളക്ക് മരണ വിളക്കാക്കരുത്

മനുഷ്യന്‍, ആസൂത്രിതമായി എല്ലാവര്‍ഷവും ഒന്നാം തിയ്യതി, രുദ്രനക്ഷത്രം ഉദിക്കുന്ന ദിശയില്‍ പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരദീപം കത്തിച്ചുകാട്ടി മകരജ്യോതി

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
മകരജ്യോതി

മനുഷ്യന്‍, ആസൂത്രിതമായി എല്ലാവര്‍ഷവും ഒന്നാം തിയ്യതി, രുദ്രനക്ഷത്രം ഉദിക്കുന്ന ദിശയില്‍ പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരദീപം കത്തിച്ചുകാട്ടി മകരജ്യോതി (ദിവ്യജ്യോതി)യാണെന ആത്മീയ തട്ടിപ്പ് നടത്തി, വന്‍കപട പ്രചാരണം നടത്തിജനവഞ്ചനയുടെ ഉപകരണമാക്കിയ വിളക്കാണ് മകരവിളക്ക്. 1977, 1981, 1983 ലും കേരള യുക്തിവാദി സംഘം വളണ്ടിയര്‍മാര്‍ പൊന്നമ്പലമേട്ടില്‍ചെന്ന് കര്‍പ്പൂരചട്ടിയില്‍ വിളക്ക് കത്തിക്കുന്നത് നേരില്‍ കണ്ട്, ഫോട്ടോ എടുത്ത് വിശദവിവരങ്ങള്‍ ഒരു ലഘുലേഖ
വഴി പ്രചരിപ്പിച്ച് ആത്മീയ വഞ്ചന തുറന്നു കാട്ടിയിട്ടും 2010 വരെ ദേവസ്വം ബോര്‍ഡ് ആ ജനകീയ വഞ്ചന-ചൂഷണ വഞ്ചന-ആവര്‍ത്തിച്ച്, അയ്യപ്പ വിശ്വാസത്തെ വില്പനച്ചരക്കാക്കാന്‍ കൂട്ടുനില്ക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2011 ജനുവരി 17 ന് ഞാന്‍ ഹൈക്കോടതിയില്‍, കേരള സര്‍ക്കാറിനും പോലീസ് ഐ.ജിക്കും, ദേവസ്വം ബോര്‍ഡിനും ചീഫ് ഫോറസ്റ്റ കണ്‍സര്‍വേറ്റര്‍ക്കും എതിരെ ഫയല്‍ചെയ്ത കേസിലെ വിധിയില്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്ന വിളക്കാണെന്ന് വ്യക്തമായി. അക്കാര്യം ദേവസ്വം മന്ത്രിയും, തന്ത്രിയും ദേവസ്വം ബോര്‍ഡും കോടതിയില്‍ സമ്മതിച്ചു. അതോടെ ദീര്‍ഘകാലമായി ദരിദ്രജന ലക്ഷങ്ങളെ തട്ടിപ്പിന് വിധേയമാക്കിയ ആത്മീയ ദിവ്യാത്ഭുതം ആവിയായിപ്പോയി.!

എന്നിട്ടും ഈ മാസം ജനുവരി 15ന് വീണ്ടും ഒരു തന്ത്രിയെ വിട്ട് മകരവിളക്ക് കത്തിക്കുന്ന ആചാരം ആവര്‍ത്തിക്കാന്‍ ദേവസ്വം തീരുമാനിച്ചിരിക്കുന്നു.

പൊന്നമ്പലമേട് ആളുകേറാമലയായ റിസര്‍വ്വ് ഫോറസ്റ്റ് മേഖലയാണ്. അവിടെ ഒരു തരത്തിലുള്ള വനേതരപ്രവര്‍ത്തനവും 1980ലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം നടത്താന്‍ പാടില്ല. അവിടെ


മകരവിളക്കെന്ന കര്‍പ്പൂരവിളക്ക് കത്തിക്കാന്‍ ഒരു കോണ്‍ക്രീറ്റ് തറ നിര്‍മ്മിച്ചത് വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ കണ്ടില്ലേ? അത് തടയാനവര്‍ ബാദ്ധ്യസ്ഥരല്ലേ.? അതേപോലെ മലംകെട്ടിനില്‍ക്കുന്ന വനഭാഗങ്ങളില്‍ വന്മരങ്ങള്‍ പോലും ഉണങ്ങിയിട്ടുണ്ട്.ഭക്തരൊഴുകന്ന കാനനപാതകള്‍ പുല്ലുമുളക്കാതായി മണ്ണൊലിപ്പിന് കാരണമല്ലേ.

പുല്ലുമേട് ദുരന്തം

ഇതെല്ലാം തടയാന്‍ 1961 ലെ കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 27(1) പ്രകാരം വനം അധികൃതര്‍ ഉത്തരവാദികളാണ്. ദേവസ്വംബോര്‍ഡിന്റെ അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചാല്‍ അവരും ശിക്ഷാര്‍ഹരാകുമെന്നുറപ്പാണ്.

ഈ ആചാരം ഭരണഘടനയുടെ 25,26 മൗലീകാവകാശ വകുപ്പുകളുടെ നഗ്നമായ ലംഘനമാണ്. മാത്രമല്ല ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 277 (നദീജല മലിനകരണവിരുദ്ധ നടപടി-3 മാസം തടവും 1000 രൂപ പിഴയും) 270,269,268,196,120,120എ,120ബി എന്നീ വകുപ്പുകളുടെ ലംഘനമാണ്. ആ നിയമലംഘനം മൂലം ശബരിമലയില്‍ 2011 ല്‍ 102 ഭക്തര്‍മരിച്ചു, നൂറിലധികംപേര്‍ക്ക് പരിക്കേറ്റു. 1999-2011 കാലത്ത് 183 മരണവും ഇരുനൂറിലധികം പേര്‍ക്ക് പരിക്കുംപറ്റി. മലകയറല്‍മൂലം ശരാശരി പ്രതിവര്‍ഷം 30 പേര്‍ വീതം (2011ല്‍ 35 മരണം) മരിക്കുന്നു.

ഇതിനുംപുറമെ 18 പഞ്ചായത്തുകള്‍ കുടിവെള്ളവിതരണപദ്ധതികള്‍ക്ക് ജലം ഉപയോഗിക്കുന്ന പമ്പാനദീയില്‍, ശബരിമല-പമ്പാമേടുകളില്‍നിന്ന് 25000 ടണ്‍മലം- സി.എ.ജി.യുടെ പുത്തന്‍കണക്ക്
പ്രകാരം ഒരു കോടി ലിറ്റര്‍ മാലിന്യം-ഒഴുക്കുന്നു. സംസ്‌കാരമുള്ള ഒരു ഭക്തന്‍പോലും ഇതിനെ ന്യായീകരിക്കുമോ.?
അതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം നീചമായ ക്രിമിനല്‍ നടപടിയാണ്. അത് തടയാന്‍ ഫോറസ്റ്റധികൃതര്‍ പോലീസിനും അധികാരമുണ്ട്. അതവര്‍ ഉപയോഗിച്ചില്ലെങ്കില്‍ അവരും കുറ്റവാളികളാകും. ഇക്കാര്യത്തില്‍ ധര്‍മ്മബോധമുള്ള വിശ്വാസികളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •