മഅദനിക്ക്‌ ജാമ്യം നല്‍കരുത്; കര്‍ണ്ണാടക സര്‍ക്കാര്‍

HIGHLIGHTS : ബാംഗ്ലൂര്‍: ::ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ത്തു....

malabarinews

ബാംഗ്ലൂര്‍: ::ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണ്ണാടക സര്‍ക്കാര്‍ എതിര്‍ത്തു. മഅ്ദനി 57 കേസുകളില്‍ പ്രതിയാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മഅദ്‌നിക്ക് കാഴ്ച പ്രശ്‌നങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

sameeksha

മഅ്ദനി ഒരു സ്ഥിരം കുറ്റവാളിയാണെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന് മറുപടി നല്‍കാന്‍ മഅ്ദനിയുടെ അഭിഭാഷകന്‍ സമയം ആവശ്യപെട്ടിട്ടുണ്ട്. കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.

2008 ജൂലൈ 25 ന് ബാംഗ്ലൂരിലെ വിവിധ ഇടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. മഅദ്‌നിയെ അറസ്സറ്റ് ചെയ്തിട്ട് മൂന്നു വര്‍ഷമായിട്ടും ഇതു വരെ വിചാരണ ചെയ്തിട്ടില്ല. മഅ്ദനി ഉള്‍പെടെ 32 പ്രതികളും 380 സാക്ഷികളുമാണ് ഈ കേസുകളില്‍ ഉള്ളത്. ഇതില്‍ 60 സാക്ഷികളെ മാത്രമാണ് വിചാരണ ചെയ്തിട്ടുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!